മുഖ്യമന്ത്രിക്ക് കർക്കടക ചികിത്സ; പൊതു പരിപാടികൾ ഒരാഴ്ചയ്ക്കുശേഷം

Tuesday 29 July 2025 12:08 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കർക്കടക ചികിത്സയെ തുടർന്ന് വിശ്രമത്തിലായതിനാൽ ഒരാഴ്ച പൊതുപരിപാടികളിൽ പങ്കെടുക്കില്ല. വി.എസിന്റെ സംസ്കാര ചടങ്ങു കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതലാണ് മുഖ്യമന്ത്രി എല്ലാ വർഷവുമുള്ള ആയുർവേദ ചികിത്സ തുടങ്ങിയത്. അദ്ദേഹം ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ തന്നെയുണ്ട്. ഓൺലൈനായുള്ള മീറ്റിംഗുകളിലും മറ്റും പങ്കെടുക്കുന്നുണ്ട്.