യു.ഡി.എഫിന് അധികാരം കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം: വി.ഡി. സതീശൻ

Tuesday 29 July 2025 12:10 AM IST

കൊച്ചി: യു.ഡി.എഫിനെ തകർപ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഠിനാദ്ധ്വാനം ചെയ്ത് നൂറിലധികം സീറ്റു നേടുമെന്നും അദ്ദേഹം അങ്കമാലിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

''നല്ല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവന്നില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചോദിച്ചത്. ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകും. യു.ഡി.എഫ് നൂറിലധികം സീറ്റിൽ വിജയിച്ചാലും വെള്ളാപ്പള്ളി സ്ഥാനം രാജിവയ്‌ക്കരുത്. അദ്ദേഹം ആജീവനാന്തം തുടരണം,"" സതീശൻ പറഞ്ഞു.

വെള്ളാപ്പള്ളിയുമായി മത്സരിക്കാനോ തർക്കത്തിനോ പോകുന്നില്ല. 98 സീറ്റ് യു.ഡി.എഫിന് കിട്ടിയാൽ രാജിവയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 97 സീറ്റുകൾ വരെ കിട്ടുമെന്ന് അദ്ദേഹത്തിന് സംശയമില്ല. രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തെപ്പോലെ പരിണിതപ്രജ്ഞനായ സമുദായ നേതാവ് 97 സീറ്റുകൾ ലഭിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി നാലഞ്ച് സീറ്റ് കൂടി കിട്ടിയാൽ നൂറ് കവിയും.

വെള്ളാപ്പള്ളിക്കെതിരെ ഒരു മോശം വാക്കും പറഞ്ഞിട്ടില്ല. ശ്രീനാരായണ ദർശനങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നയാളാണ് താൻ. നാട്ടിൽ ആരെങ്കിലും വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ യു.ഡി.എഫ് തടയും. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ എതിർക്കുമെന്നത് ടീം യു.ഡി.എഫിന്റെ തീരുമാനമാണ്.

വർഗീയത പറഞ്ഞല്ല, തകർച്ചയിൽ നിന്നു കേരളത്തെ രക്ഷിക്കുമെന്ന് പറഞ്ഞാണ് യു.ഡി.എഫ് വോട്ട് പിടിക്കുന്നത്. വർഗീയ വിദ്വേഷത്തെയാണ് എതിർക്കുന്നത്. വ്യക്തികളോടോ സമുദായങ്ങളോടോ പ്രശ്‌നമില്ല. തന്നെക്കുറിച്ച് ഉപയോഗിച്ച ഭാഷയിൽ മറുപടി പറയാനാകില്ല. ഇരിക്കുന്ന കസേരയോട് തനിക്ക് ബഹുമാനമുണ്ട്. 90 വയസിനടുത്ത് നിൽക്കുന്നയാളോട് മോശമായി ഒന്നും പറയാൻ പാടില്ലെന്ന ഔചിത്യം താൻ കാണിക്കുമെന്നും സതീശൻ പറഞ്ഞു.

വോ​ട്ട​ർ​പ​ട്ടി​ക​ ​അ​ട്ടി​മ​റി​ച്ചു​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​ ​മോ​ഡ​ൽ​ ​അ​ട്ടി​മ​റി​ ​ന​ട​ത്തി​ ​സി​പി​എ​മ്മി​നെ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​സ​ഹാ​യി​ക്കാ​നാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​രോ​പി​ച്ചു.​ ​ബി​ജെ​പി​യു​ടെ​ ​നീ​ക്ക​ങ്ങ​ൾ​ ​സ​സൂ​ക്ഷ്മം​ ​ക​ണ്ടു​ ​പ​ഠി​ച്ചു​ ​ന​ട​പ്പാ​ക്ക​ലാ​ണ് ​സി.​പി.​എം​ ​കേ​ര​ള​ത്തി​ൽ​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.