വോട്ടർപട്ടിക അട്ടിമറിച്ചു: ചെന്നിത്തല

Tuesday 29 July 2025 12:00 AM IST

തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടികയിൽ മഹാരാഷ്ട്ര മോഡൽ അട്ടിമറി നടത്തി സിപിഎമ്മിനെ രാഷ്ട്രീയമായി സഹായിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപിയുടെ നീക്കങ്ങൾ സസൂക്ഷ്മം കണ്ടു പഠിച്ചു നടപ്പാക്കലാണ് സി.പി.എം കേരളത്തിൽ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.