എം.സി.എ ഓൺലൈൻ അലോട്ട്‌മെന്റ്

Tuesday 29 July 2025 12:07 AM IST

തിരുവനന്തപുരം: മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട ഓൺലൈൻ അലോട്ട്‌മെന്റ് 31ന് നടത്തും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ നാളെ വരെ ഓപ്ഷൻ നൽകാം. 0471-2324396, 2560361, 2560327.

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കാം

തിരുവനന്തപുരം: 2023-24 വർഷം ഗവ.എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്,മ്യൂസിക്,സംസ്കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാംവർഷ ക്ലാസിൽ പ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പുതുക്കാൻ അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 11ലേക്ക് നീട്ടി.

എം.ടെക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഒഫ് എൻജിനിയറിംഗ് (സി.ഇ.ടി) എം.ടെക് സ്പോട്ട് അഡ്മിഷൻ 30ന് നടത്തും. രാവിലെ 11ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. വിവരങ്ങൾക്ക്: www.cet.ac.in.

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തുള്ള എസ്.ആർ.സി ഓഫീസിൽനിന്നും ലഭിക്കും. ഫോൺ: 0471-2570471,9846033001. https://app.srccc.in/register ലിങ്കിൽ ആഗസ്റ്റ് 10നകം അപേക്ഷിക്കണം. വെബ്സൈറ്റ്: www.srccc.in.