ബി.ജെ.പിയുടെ ക്രിസ്തീയ സ്നേഹം കപടം: ബിനോയ് വിശ്വം

Tuesday 29 July 2025 12:00 AM IST

തിരുവനന്തപുരം: ആർ.എസ്എസ് നിയന്ത്രിക്കുന്ന ബി.ജെ.പി വാഴ്ചയിൽ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണ് ഛത്തീസ്ഗഡിൽ മറ നീക്കി പുറത്തു വന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.

കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ബജ്റംഗ്ദൾ ആർഎസ്എസ് കുടുംബാംഗവും ബിജെപിയുടെ ആശയ മച്ചുനനുമാണ്.രാജ്യത്താകെ ഒളിഞ്ഞും തെളിഞ്ഞും ആർഎസ്എസ് നടത്തുന്ന ക്രിസ്തീയ വിരുദ്ധ ആക്രമണ പരമ്പരയിൽ ചിലതു മാത്രമാണ് പുറംലോകം അറിഞ്ഞത്. കള്ളക്കേസിൽ കുടുക്കപ്പെട്ട് തടവറയിൽ കുടിവെള്ളം പോലും കിട്ടാതെ മരിക്കേണ്ടിവന്ന സ്റ്റാൻ സ്വാമി ബിജെപി എടുത്തണിയുന്ന കപട ക്രിസ്തീയ സ്‌നേഹത്തിന്റെ തനി നിറം വിളിച്ചറിയിച്ചു. ഇതെല്ലാം സംഭവിക്കുമ്പോഴും ക്രിസ്തീയ പുരോഹിതന്മാരിൽ ഒരു വിഭാഗം ബിജെപിയോട് പുലർത്തുന്ന വിധേയത്വം ന്യൂനപക്ഷങ്ങളെ അമ്പരപ്പിക്കുന്നതാണ്. ക്രിസ്ത്യൻ മുസ്ലിം വൈരം വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ആർഎസ്എസ് തന്ത്രത്തിന്റെ കൈക്കാരന്മാരാകുന്ന അപൂർവ്വം ബിഷപ്പുമാർ യഥാർത്ഥ ക്രിസ്തു ശിഷ്യന്മാരാണോ എന്ന് വിശ്വാസ സമൂഹം ചോദിക്കാതിരിക്കില്ല. പിലാത്തോസിന്റെ ശിഷ്യന്മാരെ പോലെ പ്രവർത്തിക്കുന്ന അക്കൂട്ടർ 'നസ്രേത്തിൽനിന്നും നന്മ' പ്രതീക്ഷിക്കുന്നവരാണ്. അവർ ചെയ്യുന്നത് എന്താണെന്ന് അവർക്കറിയാമെങ്കിൽ അവരോട് പൊറുക്കരുത് എന്നായിരിക്കും മതവിശ്വാസികൾ പ്രാർത്ഥിക്കുന്നത്-ബിനോയ് വിശ്വം പറഞ്ഞു..

ക്രൈ​സ്ത​വ​ ​വേ​ട്ട വെ​ല്ലു​വി​ളി​ : മ​ന്ത്രിവാ​സ​വൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ.​എ​സ്.​എ​സ് ​നി​യ​ന്ത്രി​ക്കു​ന്ന​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​കി​രാ​ത​വാ​ഴ്ച​യി​ൽ​ ​ക്രി​സ്തീ​യ​ ​സ​മൂ​ഹ​മ​ട​ക്ക​മു​ള്ള​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ ​നേ​രി​ടു​ന്ന​ ​വെ​ല്ലു​വി​ളി​ക​ളു​ടെ​ ​ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ഛ​ത്തീ​സ്ഗ​ഡി​ലേ​തെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ. മ​ത​പ​രി​വ​ർ​ത്ത​ന​വും​ ​മ​നു​ഷ്യ​ക്ക​ട​ത്തും​ ​ആ​രോ​പി​ച്ച് ​മ​ല​യാ​ളി​ക​ളാ​യ​ ​ര​ണ്ട് ​ക​ന്യാ​സ്ത്രീ​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​ജ​യി​ലി​ല​ട​ച്ച​ ​സം​ഭ​വം​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ഭ​ര​ണ​ഘ​ട​നാ​ ​വ്യ​വ​സ്ഥ​ക​ളു​ടെ​ ​ലം​ഘ​ന​വും​ ​ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളി​ന്മേ​ലു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​വു​മാ​ണി​ത്.​ ​ഗു​രു​ത​ര​മാ​യ​ ​കു​റ്റ​ങ്ങ​ൾ​ ​ചു​മ​ത്തി​യാ​ണ് ​ക​ന്യാ​സ്ത്രീ​ക​ളെ​ ​ജ​യി​ലി​ല​ട​ച്ച​ത്.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​ഛ​ത്തീ​സ്ഗ​ഡ് ​സ​ർ​ക്കാ​രും​ ​പി​ന്തു​ട​രു​ന്ന​ ​ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ ​സ​മീ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​വി​ഷ​യം​ ​ഗൗ​ര​വ​ത​ര​മാ​കു​ന്ന​ത്.​ബി.​ജെ.​പി​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ ​കാ​ലം​ ​മു​ത​ൽ​ ​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ളും​ ​അ​വ​ർ​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​സ​ർ​ക്കാ​രു​ക​ളും​ ​ക്രി​സ്ത്യ​ൻ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യി​ ​ന​ട​ത്തു​ന്ന​ ​അ​ക്ര​മ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​മ​ണി​പ്പൂ​രി​ൽ​ ​നി​യ​മ​വാ​ഴ്ച​ ​ത​ക​ർ​ത്ത​ ​അ​ക്ര​മ​ങ്ങ​ൾ​ക്ക് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​മൂ​ക​സാ​ക്ഷി​യാ​യി​രു​ന്നു​ . രാ​ജ്യ​ത്ത് ​ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ​ ​നി​ർ​ബാ​ധം​ ​തു​ട​രു​ന്ന​ ​അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​ര​ണ​മെ​ന്ന് ​മ​ന്ത്രി​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

ക​ന്യാ​സ്ത്രീ​ക​ളെ​ ​ജ​യി​ലിൽ അ​ട​ച്ച​ത് ​ന്യൂ​ന​പ​ക്ഷ ദ്റോ​ഹം​:​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ത​ ​പ​രി​വ​ർ​ത്ത​ന​വും​ ​മ​നു​ഷ്യ​ക്ക​ട​ത്തും​ ​ആ​രോ​പി​ച്ച് ​ഛ​ത്തീ​സ്ഗ​ഢി​ൽ​ ​ര​ണ്ട് ​ക​ന്യാ​സ്ത്രീ​ക​ളെ​ ​ജ​യി​ലി​ൽ​ ​അ​ട​ച്ച​ത് ​ഭ​ര​ണ​ഘ​ട​നാ​ ​വ്യ​വ​സ്ഥ​ക​ളു​ടെ​ ​ലം​ഘ​ന​വും​ ​ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളി​ന്മേ​ലു​ള്ള​ ​ക​ട​ന്നു​ ​ക​യ​റ്റു​വു​മാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ആ​രോ​പി​ച്ചു. ക്രി​സ്ത്യ​ൻ​ ​പ്ര​ശ്ന​മെ​ന്ന​ ​നി​ല​യി​ൽ​ ​മാ​ത്ര​മ​ല്ല​ ​ഈ​ ​വി​ഷ​യ​ത്തെ​ ​കാ​ണേ​ണ്ട​ത്.​ ​മ​തം​ ​അ​നു​ഷ്ഠി​ക്കാ​ൻ​ ​മാ​ത്ര​മ​ല്ല​ ​പ്ര​ച​രി​പ്പി​ക്കാ​നു​ള്ള​ ​അ​വ​കാ​ശ​വും​ ​ഭ​ര​ണ​ഘ​ട​ന​ ​ന​ൽ​കു​ന്നു​ണ്ട്.​ ​ഗു​രു​ത​ര​മാ​യ​ ​കു​റ്റ​ങ്ങ​ൾ​ ​ചു​മ​ത്തി​യാ​ണ് ​ക​ന്യാ​സ്ത്രീ​ക​ളെ​ ​ജ​യി​ലി​ല​ട​ച്ച​ത്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും,​ ​ഛ​ത്തീ​സ്ഗ​ഢ് ​സ​ർ​ക്കാ​രും​ ​പി​ന്തു​ട​രു​ന്ന​ ​ന്യൂ​ന​പ​ക്ഷ​ ​വി​രു​ദ്ധ​ ​സ​മീ​പ​ന​ത്തി​ന്റെ​ ​തെ​ളി​വാ​ണി​ത്. റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ക​ന്യാ​സ്ത്രീ​ക​ളാ​യ​ ​പ്രീ​തി​ ​മേ​രി,​ ​വ​ന്ദ​ന​ ​ഫ്രാ​ൻ​സി​സ് ​എ​ന്നി​വ​രെ​ ​ബ​ജ്രം​ഗ്ദ​ൾ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വ​ള​ഞ്ഞ് ​പൊ​ലീ​സി​നെ​ ​ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​നി​യ​മം​ ​കൈ​യ്യി​ലെ​ടു​ത്ത​ ​ബ​ജ്രം​ഗ്ദ​ൾ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ത​ട​യു​ന്ന​തി​ന് ​പ​ക​രം​ ​പൊ​ലീ​സും,​ ​റെ​യി​ൽ​വേ​ ​അ​ധി​കൃ​ത​രും​ ​അ​വ​ർ​ക്കൊ​പ്പം​ ​നി​ന്ന​തും​ ​ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​താ​ണ്. മ​ണി​പ്പൂ​രി​ൽ​ ​നി​യ​മ​വാ​ഴ്ച​ ​ത​ക​ർ​ത്ത് ​ന​ട​ത്തി​യ​ ​അ​ക്ര​മ​ങ്ങ​ൾ​ക്ക് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​മൂ​ക​സാ​ക്ഷി​യാ​യി​രു​ന്നു.​ ​ഗ്ര​ഹാം​ ​സ്റ്റെ​യി​ൻ​സും​ ​സ്റ്റാ​ൻ​ ​സ്വാ​മി​യും​ ​മു​ത​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യി​ ​ക്രൂ​ര​മാ​യ​ ​അ​ക്ര​മ​ങ്ങ​ൾ​ ​നി​ർ​ബാ​ധം​ ​തു​ട​രു​ന്ന​താ​യിഈ​ ​സം​ഭ​വം​ ​വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.

മ​നു​ഷ്യ​ക്ക​ട​ത്തെ​ന്ന് വി​ശ്വ​ ​ഹി​ന്ദു​ ​പ​രി​ഷ​ത്

കൊ​ച്ചി​:​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​പ്ര​തി​ക​ളാ​യ​ ​കേ​സി​നെ​പ്പ​റ്റി​ ​വ​സ്തു​ത​ക​ൾ​ ​മ​റ​ച്ചു​ഹ​വ​ച്ചാ​ണ് ​സി.​ബി.​സി.​ഐ​ ​നേ​തൃ​ത്വം​ ​പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്ത് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​നി​ൽ​ ​വി​ള​യി​ൽ​ ​പ​റ​ഞ്ഞു. മ​ത​പ​രി​വ​ർ​ത്ത​ന​വും​ ​മ​നു​ഷ്യ​ക്ക​ട​ത്തും​ ​ത​ട​യാ​ൻ​ ​നി​യ​മ​മു​ള്ള​ ​സം​സ്ഥാ​ന​മാ​ണ് ​ഛ​ത്തി​സ്ഗ​ഡ്.​ 1968​ൽ​ ​കോ​ൺ​ഗ്ര​സ് ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കി​യ​ ​ധ​ർ​മ്മ​ ​സ്വാ​ത​ന്ത്ര്യ​ ​നി​യ​മ​വും​ ​മ​നു​ഷ്യ​ക്ക​ട​ത്ത് ​നി​യ​മ​വും​ ​പ്ര​കാ​ര​മാ​ണ് ​കേ​സെ​ടു​ത്ത​ത്.​ ​സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് ​ത​ന്നെ​ ​കൊ​ണ്ടു​ ​പോ​കു​ന്ന​തെ​ന്ന​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ഇ​ന്ത്യ​യെ​ ​സു​വി​ശേ​ഷ​വ​ത്ക​രി​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​കേ​ര​ളീ​യ​ ​ക്രൈ​സ്ത​വ​ ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ ​വ​ട​ക്ക് ​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​ഹൈ​ന്ദ​വ​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​ ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്നു.​ആ​സൂ​ത്രി​ത​ ​മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് ​ശ്ര​മി​ക്കു​ന്ന​ ​വ്യ​ക്തി​ക​ളെ​യും​ ​സം​ഘ​ട​ന​ക​ളെ​യും​ ​പി​ന്തി​രി​പ്പി​ക്ക​ണം.​ ​എ​ന്തു​ണ്ടാ​യാ​ലും​ ​സം​ഘ​പ​രി​വാ​റി​ന്റെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​യ്‌​ക്കു​ന്ന​തി​നെ​ ​എ​തി​ർ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.