വ്യാപാരി വ്യവസായി സമിതി
Tuesday 29 July 2025 12:27 AM IST
മൈലപ്ര : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മൈലപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും മെറിറ്റ് അവാർഡ് വിതരണവും നടത്തി. മനോജ് വലിയപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.യു.ജനീഷ് കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, വാർഡ് മെമ്പർ കെ.എസ്.പ്രതാപൻ, അബ്ദുൾറഹിം മാക്കാർ, തോമസ് ഫിലിപ്പ്, ഷാജി മാത്യു, ഷൈജു തോമസ് എന്നിവർ പ്രസംഗിച്ചു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ജോസ് കളിക്കൽ ലഹരിവിരുദ്ധ സെമിനാർ നയിച്ചു.