വോട്ടർ പട്ടിക: പരാതി സ്വീകരിക്കും

Tuesday 29 July 2025 12:29 AM IST

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനർവിഭജിച്ച വാർഡുകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ആഗസ്റ്റ് ഏഴുവരെ ഓൺലൈനായി സമർപ്പിക്കാമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയും മരണപ്പെട്ടവരെയും സ്ഥിരമായി താമസം മാറിപ്പോയവരെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in വെബ്‌സൈറ്റിൽ അപേക്ഷിക്കാം.