'ഹ​രി​തം ല​ഹ​രി ര​ഹി​തം' ജി​ല്ലാ​ത​ല ഉ​ദ്​ഘാ​ട​നം

Monday 28 July 2025 11:31 PM IST
Lahari 1

പത്തനംതിട്ട:

എ​ക്‌​സൈ​സ് വി​മു​ക്തി മി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ അ​ന്താ​രാ​ഷ്ട്ര പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ളേ​ജ് വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി ജി​ല്ല​യിൽ ന​ട​പ്പി​ലാ​ക്കു​ന്ന 'ഹ​രി​തം ല​ഹ​രി ര​ഹി​തം' എ​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്​ഘാ​ട​നം ജി​ല്ലാ ക​ള​ക്ടർ എസ്.പ്രേം കൃ​ഷ്​ണൻ അ​ടൂർ സെന്റ് സി​റിൽ​സ് കോ​ളേ​ജിൽ നിർവഹിച്ചു. കോ​ളേ​ജ് പ്രിൻ​സി​പ്പൽ ഡോ.സൂ​സൻ അ​ല​ക്‌​സാ​ണ്ടർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു, ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് രാ​ജേ​ഷ് അ​മ്പാ​ടി മു​ഖ്യസ​ന്ദേ​ശം നൽ​കി, വി​മു​ക്തി മി​ഷൻ ജി​ല്ലാ മാ​നേ​ജർ സ​നിൽ .എ​സ്, വി​മു​ക്തി മി​ഷൻ ജി​ല്ലാ കോർ​ഡി​നേ​റ്റർ അ​ഡ്വ. ജോ​സ് ക​ളീ​​ക്കൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യാ​മ്മ ത​ര​കൻ, എ​ക്‌​സൈ​സ് ഇൻ​സ്‌​പെ​ക്ടർ ഹ​രീ​ഷ് കു​മാർ,പ്രി​വന്റീ​വ്​ഓ​ഫീ​സർ ഹ​രി​ഹ​ര​നു​ണ്ണി, മോ​നി​ഷ ലാൽ, ലി​നി കെ എ​ബ്ര​ഹാം, ഷി​ബു ചി​റ​ക്ക​രോ​ട്ട്, ദ്രൗ​പ​തി ര​ഘു​നാ​ഥ്, എ​ന്നി​വർ പ്ര​സം​ഗി​ച്ചു, കൃ​ഷി വ​കു​പ്പ് റിട്ട.ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ ഷി​ബു കു​മാർ വി.എൻ ക്ലാ​സ് ന​യി​ച്ചു.