വെളിച്ചെണ്ണ വില കുറയും. ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസ നടപടി ഉടൻ

Monday 28 July 2025 11:36 PM IST

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്ത് ​കു​തി​ച്ചു​യ​രു​ന്ന​ ​വെ​ളി​ച്ചെ​ണ്ണ​ ​വി​ല​ ​കു​റ​യ്ക്കാ​ൻ​ ​ഭ​ക്ഷ്യ​ ​മ​ന്ത്രി​ ​ജി.​ആ​‌​ർ.​അ​നി​ലും​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി.​രാ​ജീ​വും​ ​വ്യ​വ​സാ​യി​ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​ധാ​ര​ണ​യാ​യി.​ ​അ​മി​ത​ലാ​ഭം​ ​ഒ​ഴി​വാ​ക്കി​ ​വി​പ​ണി​യി​ൽ​ ​വെ​ളി​ച്ചെ​ണ്ണ​ ​ല​ഭ്യ​മാ​ക്കാ​മെ​ന്ന് ​വ്യ​വ​സാ​യി​ക​ൾ​ ​ഉ​റ​പ്പു​ ​ന​ൽ​കി​യെ​ന്ന് ​ജി.​ആ​ർ.​അ​നി​ൽ​ ​പ​റ​ഞ്ഞു. ഓ​ണ​ത്തി​ന് ​സ​പ്ലൈ​ക്കോ​യു​ടെ​ ​ടെ​ൻ​‌​ഡ​റി​ൽ​ ​വ്യ​വ​സാ​യി​ക​ൾ​ക്ക് ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​കും.​ ​സ​പ്ലൈ​കോ​യി​ൽ​ ​വി​ല​ ​കു​റ​യു​ന്ന​തോ​ടെ​ ​വി​പ​ണി​യ്ക്കും​ ​ആ​ശ്വാ​സ​മാ​കും.​ ​സ​പ്ലൈ​കൊ​യ്ക്ക് ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​വെ​ളി​ച്ചെ​ണ്ണ​ ​ന​ൽ​കു​ന്ന​വ​ർ​ക്ക് 15​ ​ദി​വ​സ​ത്തി​ന​കം​ ​പ​ണം​ ​ന​ൽ​കും.​ ​ആ​ഭ്യ​ന്ത​ര​ ​ഉ​ത്പാ​ദ​നം​ ​മെ​ച്ച​പ്പെ​ടു​ത്താ​നാ​യി​ ​കേ​ര​ഫെ​ഡ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​വ്യ​വ​സാ​യി​ക​ൾ​ക്കും​ ​ക​ർ​ഷ​ക​ർ​ക്കും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും​ ​ഒ​രേ​ ​പോ​ലെ​ ​സ​ഹാ​യ​ക​ര​മാ​കു​ന്ന​ ​രീ​തി​യി​ൽ​ ​വി​ല​ക്ക​യ​റ്റം​ ​നി​യ​ന്ത്രി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​മാ​ർ​ ​പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​അ​റു​പ​തി​ല​ധി​കം​ ​വെ​ളി​ച്ചെ​ണ്ണ​ ​ഉ​ത്പാ​ദ​ക​ർ​ ​പ​ങ്കെ​ടു​ത്തു.​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​പി.​എം​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ്,​ ​സ​പ്ലൈ​കോ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​അ​ശ്വ​തി​ ​ശ്രീ​നി​വാ​സ്,​ ​കേ​ര​ള​ ​ടൂ​റി​സം​ ​അ​ഡീ​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​(​ജ​ന​റ​ൽ​)​ ​പി.​വി​ഷ്ണു​രാ​ജ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.