സുവർണ ജൂബിലി ആഘോഷം
Tuesday 29 July 2025 12:39 AM IST
പത്തനംതിട്ട : പട്ടികവർഗ വികസന വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ ഊരുത്സവം നടത്തി. ജില്ലാതല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ഊരുമൂപ്പൻ പൊടിയൻ കുഞ്ഞു കുഞ്ഞു അദ്ധ്യക്ഷതവഹിച്ചു. മുതിർന്നവരെയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. നാറാണമൂഴി ഗ്രാമപഞ്ചായത്ത് അംഗം മിനി ഡൊമിനിക്, റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എസ്.എ.നജീം, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഗോപകുമാർ, റാന്നി റേഞ്ച് ഓഫീസർ പി.ബി.ജയൻ, പട്ടികവർഗ ഉപദേശക സമിതി അംഗം ജി.രാജപ്പൻ എന്നിവർ പങ്കെടുത്തു.