കാർഗിൽ വിജയ ദിവസം

Tuesday 29 July 2025 12:40 AM IST

പന്തളം : അഖില ഭാരതീയ പൂർവസൈനിക സേവ പരിഷത്ത് പന്തളം, തുമ്പമൺ, പന്തളം തെക്കേക്കര യൂണിറ്റുകളുടെ നേതൃത്വത്തിൽ കാർഗിൽ വിജയദിവസം ജയകൃഷ്ണ കൈമൾ സ്മൃതി മണ്ഡപത്തിൽ (തുമ്പമൺ താഴം) ഗ്രാമപഞ്ചായത്ത് അംഗം ജി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. പന്തളം യൂണിറ്റ് പ്രസിഡന്റ് ഹരികൃഷ്ണൻ.എസ് , പന്തളം തെക്കേക്കര യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ ഐശ്വര്യ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മറ്റുയൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.