ഡിവൈ.എസ്‌.പി തസ്തികയിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്

Tuesday 29 July 2025 1:40 AM IST

തിരുവനന്തപുരം: കേരള പൊലീസിൽ ഡിവൈ.എസ്‌.പി (ട്രെയിനി) തസ്തികയിലേക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ആദ്യമായാണ് ഡിവൈ.എസ്‌.പി തസ്തികയിലേക്ക് പി.എസ്.സി തിരഞ്ഞെടുപ്പ് നടത്തുന്നത്.

ഓഗസ്റ്റ് എട്ടിന് അസാധാരണ ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കും. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. സെപ്തംബർ 10 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.