അഞ്ചലിൽ കാർഗിൽ വിജയദിനാഘോഷം

Tuesday 29 July 2025 12:04 AM IST
കാർഗിൽ ദിനാചരണത്തിന്റെ ഭാഗമായി ഇടമുളയ്ക്കൽ യൂണിറ്റ് ആസ്ഥാനത്തെ യുദ്ധ സ്മാരകത്തിൽ താലൂക്ക് പ്രസിഡന്റ് കെ.ശ്രീധരൻ, യൂണിറ്റ് ഭാരവാഹികളായ സോമശേഖരൻ, ശാശാങ്കൻ തുടങ്ങിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ

അഞ്ചൽ: കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇടമുളയ്ക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിനാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികൾ യൂണിറ്റ് സെക്രട്ടറി ശാശാങ്കൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോമശേഖരൻ ദേശീയ പതാക ഉയർത്തി. എക്സ് സർവീസ് ലീഗ് താലൂക്ക് പ്രസിഡന്റ് കെ. ശ്രീധരൻ കാർഗിൽ ദിന പ്രഭാഷണം നടത്തി. കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അംഗങ്ങൾ മെഴുകുതിരി കത്തിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജോൺകുട്ടി, മഹിളാ വിംഗ് പ്രസിഡന്റ് ലീലാമ്മ അലക്സ്, സെക്രട്ടറി ദിവ്യാ സുമൻ, വൈസ് പ്രസിഡന്റ് സുശീലാമണി തുടങ്ങിയവർ കാർഗിൽ ദിന സന്ദേശം നൽകി. ഇതോടനുബന്ധിച്ച് മധുരവിതരണവും നടന്നു.