ഡി.ഡി.ഇ ഓഫീസ് മാർച്ച്

Tuesday 29 July 2025 12:36 AM IST

കൊല്ലം: പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടത് സർക്കാർ നയങ്ങൾക്കെതിരെ കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, സംസ്ഥാന എക്സി. കമ്മിറ്റി അംഗങ്ങളായ എ.ഹാരിസ്, പി.മണികണ്ഠൻ, പ്രിൻസി റീന തോമസ്, സി.സാജൻ, വിനോദ് പിച്ചിനാട്, ബിനോയ്.ആർ കൽപ്പകം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.റോയ്, ശാന്തകുമാർ, എം.പി.ശ്രീകുമാർ, ജില്ലാ ട്രഷറർ സി.പി.ബിജുമോൻ, ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.നിതീഷ്, ഡി.കെ.സാബു, സന്ധ്യാദേവി, വരുൺ ലാൽ, അജയകുമാർ, വൈസ് പ്രസിഡന്റുമാരായ ജയകൃഷ്ണൻ, ദീപു ജോർജ് എന്നിവർ സംസാരിച്ചു.