ഹരിത കർമ്മ സേനയുടെ പ്രവർത്തനം മാതൃകാപരം

Tuesday 29 July 2025 12:37 AM IST

കൊല്ലം: കേരളത്തെ മാലിന്യമുക്തമാക്കുന്നതിൽ ഹരിത കർമ്മ സേന മുഖ്യപങ്ക് വഹിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികൾക്കായുള്ള ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന കൂടുതൽ ശക്തമായ പ്രവർത്തിക്കേണ്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം സി.ഐ.ടി.യു ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ അദ്ധ്യക്ഷനായി. അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി.ഉന്മേഷ് സ്വാഗതവും ജില്ല പ്രോഗ്രാം മാനേജർ വിഷ്ണു പ്രസാദ് നന്ദിയും പറഞ്ഞു. ഹരിത കർമ്മ സേന ജില്ലാ കോ ഓർഡിനേറ്റർ വി.വിനീത്, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.