കെ.പി.എം.ടി.എ ജില്ലാ നേതൃത്വ പരിശീലന ക്ലാസ്‌

Tuesday 29 July 2025 12:41 AM IST

കൊല്ലം: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ നേതൃത്വ പരിശീലന ക്ലാസ്‌ കൊല്ലം ഷാ ഇന്റർനാഷണൽ ഹോട്ടലിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാകേഷ് രാജ്‌, മുൻ സംസ്ഥാന പ്രസിഡന്റ്‌ എസ്.വിജയൻപിള്ള, ജനറൽ സെക്രട്ടറി ശരീഫ് പാലോളി, സംസ്ഥാന ട്രഷറർ ടി.തങ്കച്ചൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.സി.കിഷോർ, അസ്‌ലം മെഡിനോവ, കെ.എസ്.ഷാജു, ജില്ലാ ട്രഷറർ നാസർ അഹമ്മദ്, സംസ്ഥാന സെക്രട്ടറി ഫൈസൽ നന്നാട്ട് എന്നിവർ സംസാരിച്ചു.