ഇടത് സർക്കാർ ജനക്ഷേമം അവഗണിക്കുന്നു

Tuesday 29 July 2025 12:42 AM IST

കൊല്ലം: ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തിൽ ശ്രദ്ധിക്കാനോ, ക്ഷേമകാര്യങ്ങൾ നടപ്പാക്കാനേ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് റിട്ട. കേണൽ ഡിന്നി പറഞ്ഞു. വിലക്കയറ്റത്തിനെതിരെ മഹിള മോർച്ച വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ കഞ്ഞിവയ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐശ്വര്യ അദ്ധ്യക്ഷയായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രകാശ് പാപ്പാടി, ഇടവട്ടം വിനോദ്, വി.എസ്.ജിതിൻ ദേവ് എന്നിവർ സംസാരിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ ശശികല റാവു, ശാലിനി രാജീവ്, വിജയലക്ഷ്മി, സെക്രട്ടറിമാരായ മോൻസിദാസ്, സുഗന്ദി, ഷൈലജ, അഞ്ജന സുരേഷ് എന്നിവർ നേതൃത്വം നൽകി.