ഐ.ഡി.ടി.ആർ എക്സ്റ്റെൻഷൻ സെന്റർ
കൊല്ലം: ട്രാക്കിന്റെ നേതൃത്ത്വതിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവർ ട്രെയിനിംഗ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം കൊല്ലം എൻഫോഴ്സ്മെന്റ ആർ.ടി.ഒ എ.കെ.ദിലു നിർവഹിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എടപ്പാൾ ഐ.ഡി.ടി.ആർ കേന്ദ്രത്തിന്റെ എക്സ്റ്റെൻഷൻ സെന്ററാണ് കൊല്ലത്ത് ട്രാക്കിന്റെ ചുമതലയിൽ നടത്തപ്പെടുന്നത്. ഗതാഗത നിയമലംഘനത്തിന് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കപ്പെടുന്നവരാണ് പഠിതാക്കൾ. ശരിയായ ഡ്രൈവിംഗ് സംബന്ധിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ അഞ്ച് ദിവസത്തെ ക്ലാസ് പൂർത്തിയാക്കുന്നവർക്കേ ഡ്രൈവിംഗ് ലൈസൻസ് പുനഃസ്ഥാപിച്ച് ലഭിക്കുള്ളൂ. പ്രാക്ടിക്കൽ ലാബും ഒരുക്കിയിട്ടുണ്ട്. ട്രാക്ക് സെക്രട്ടറി റിട്ട. സബ്ബ് ഇൻസ്പെക്ടർ എച്ച്.ഷാനവാസ്, ട്രാക്ക് പ്രസിഡന്റ് റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട് അഡ്വ. രഘുനാഥൻ നായർ, ട്രാക്ക് വർക്കിംഗ് പ്രസിഡന്റും കൊല്ലം ജോയിന്റ് ആർ.ടി.ഒയുമായ ശരത്ത്ചന്ദ്രൻ, ട്രാക്ക് അംഗം കെ.പി.എ.സി ലിലാകൃഷ്ണൻ, ഗോപൻ ലോജിക്ക്, ഡി.എസ്.ബിജു, അജേഷ് പണിക്കർ എന്നിവർ സംസാരിച്ചു.