സോളാർ ചട്ട പരിഷ്കരണം: പൊതുതെളിവെടുപ്പ് നേരിട്ട് വേണമെന്ന് ഹൈക്കോടതി

Tuesday 29 July 2025 3:05 AM IST

കൊച്ചി: സോളാർ അടക്കമുള്ള പുനരുപയോഗ ഊർജ്ജ പദ്ധതിയുടെ ചട്ടങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട്, ഓൺലൈനു പുറമേ, നേരിട്ടും പൊതുതെളിവെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷനാണ് കോടതി നിർദ്ദേശം നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് ഡൊമസ്റ്റിക് ഓൺ-ഗ്രിഡ് സോളാർ പവർ പ്രോസ്യൂമേഴ്‌സ് ഫോറം കേരള സമർപ്പിച്ച പൊതുതാത്പപര്യ ഹർജിയാണ് തീർപ്പാക്കിയത്.

പൊതു തെളിവെടുപ്പിന്റെ നടത്തിപ്പിനായി രൂപരേഖ തയ്യാറാക്കി കോടതിയെ അറിയിക്കണം. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ നേരിടാൻ വേദികളിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി.