നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Tuesday 29 July 2025 2:29 AM IST

മലപ്പുറം: ഇരിമ്പിളിയം ഗവ. എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റും എടപ്പാൾ റൈഹാൻ കണ്ണാശുപത്രിയും സംയുക്തമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് വി.ടി. അമീർ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് എസ്. ബൈജു അദ്ധ്യക്ഷനായ പരിപാടിക്ക് അദ്ധ്യാപകരായ സജീഷ് കുമാർ, ദേവി ഷഷ്ടി , കെ. സായ് സുമ തുടങ്ങിയവർ ആശംസകളർപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. ഹാജറ സ്വാഗതവും വൊളന്റിയർ ലീഡർ പി.കെ. ഗായത്രി നന്ദിയും പറഞ്ഞു.