ബാങ്ക് വർക്കേഴ്സ് ഫോറം: സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Tuesday 29 July 2025 3:29 AM IST

മലപ്പുറം : ബാങ്ക് വർക്കേഴ്സ് ഫോറം മാഗസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പ്രശസ്ത നാടക കലാകാരിയും സാമൂഹ്യ പ്രവർത്തകയുമായ നിലമ്പൂർ ആയിഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വർക്കേഴ്സ് ഫോറം ചീഫ് എഡിറ്റർ സി.ജെ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. മത്സരവിജയികളായ ഗോപിദാസൻ, ജിഷ കോവൂർ, സിമി ശാരിക, വിനോദ് നടുവട്ടം, രാഹുൽ എന്നിവർക്കുള്ള അവാർഡ് വിതരണ ചടങ്ങ് നടന്നു. നിലമ്പൂർ ആയിഷയെയും ജൂറി അംഗമായ സുനിതയെയും പൊന്നാടയണിയിച്ച് ആദരിച്ചു. ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. രമേഷ് 'സമൂഹ മാദ്ധ്യമങ്ങളും തൊഴിലാളി വർഗ്ഗവും ' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. സി.ജെ. നന്ദകുമാർ (ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്), പി.പി.പ്രജീഷ് (കൺവീനർ, ബി ഡബ്ള്യു.എഫ് സാഹിത്യ മത്സരം), ബി സ്വർണകുമാർ (മാനേജിങ്ങ് എഡിറ്റർ ബാങ്ക് വർക്കേഴ്സ് ഫോറം) എന്നിവർ സംസാരിച്ചു.