കെ സി എൽ സീസൺ 2:  മത്സരക്രമമായി

Tuesday 29 July 2025 2:55 AM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ സമ്പൂർണ്ണ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുക.

ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസമായ ആഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് 2.30-ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. വൈകിട്ട് 7:45-ന് അദാനി ട്രിവാൻഡ്രം റോയൽസ് കൊച്ചി ബ്ലൂ ടൈഗേഴ്സുമായി ഏറ്റുമുട്ടും.

മ​ത്സ​ര​ക്ര​മം ആ​ഗ​സ്റ്റ് 21 2.30​ ​പി.​എം​ ​:​ ​ഏ​രീ​സ് ​കൊ​ല്ലം​ ​സെ​യ്‌​ലേ​ഴ്‌​സ് ​-​ ​കാ​ലി​ക്ക​റ്റ് ​ഗ്ലോ​ബ്‌​സ്റ്റാ​ർ​സ് 7.45​ ​പി.​എം​ ​:​അ​ദാ​നി​ ​ട്രി​വാ​ൻ​ഡ്രം​ ​റോ​ൽ​സ്-​ ​കൊ​ച്ചി​ ​ബ്ലൂ​ ​ടൈ​ഗേ​ഴ്‌​സ് ആ​ഗ​സ്റ്റ് 22 2.30​ ​പി.​എം​ ​:​ആ​ല​പ്പി​ ​റി​പ്പി​ൾ​സ് ​-​ ​തൃ​ശൂ​ർ​ ​ടൈ​റ്റ​ൻ​സ് 6.45​ ​പി.​എം​ ​:​ ​കൊ​ല്ലം​ ​-​ട്രി​വാ​ൻ​ഡ്രം ആ​ഗ​സ്റ്റ് 23 2.30​ ​പി.​എം​:​ ​കൊ​ച്ചി​-​ആ​ല​പ്പി 6.45​ ​പി.​എം​:​ ​തൃ​ശൂ​ർ​ ​-​കാ​ലി​ക്ക​റ്റ് ആ​ഗ​സ്റ്റ് 24 2.30​ ​പി.​എം​:​ ​കാ​ലി​ക്ക​റ്റ്-​ ​ട്രി​വാ​ൻ​ഡ്രം 6.45​ ​പി.​എം​:​ ​കൊ​ച്ചി​-​കൊ​ല്ലം ആ​ഗ​സ്റ്റ് 25 2.30​ ​പി.​എം​:​ ​കൊ​ല്ലം​ ​-​ ​തൃ​ശൂർ 6.45​ ​പി.​എം​ ​:​ ​ആ​ല​പ്പി​-​ ​ട്രി​വാ​ൻ​ഡ്രം ആ​ഗ​സ്റ്റ് 26 2.30​ ​പി.​എം​:​ ​തൃ​ശൂ​ർ​-​ ​കൊ​ച്ചി 6.45​ ​പി.​എം​:​ ​ആ​ല​പ്പി​ ​-​ ​കാ​ലി​ക്ക​റ്റ് ആ​ഗ​സ്റ്റ് 27 2.30​ ​പി.​എം​:​ ​കാ​ലി​ക്ക​റ്റ് ​-​ ​കൊ​ച്ചി 6.45​ ​പി.​എം​:​ ​ട്രി​വാ​ൻ​ഡ്രം​ - തൃ​ശൂ​ർ​ ആ​ഗ​സ്റ്റ് 28 2.30​ ​പി.​എം​:​ ​കൊ​ച്ചി​ ​-​ ​ട്രി​വാ​ൻ​ഡ്രം 6.45​ ​പി.​എം​:​ ​കൊ​ല്ലം​ ​-​ ​ആ​ല​പ്പി ആ​ഗ​സ്റ്റ് 29 2.30​ ​പി.​എം​ ​:​ ​തൃ​ശൂ​ർ​ ​-​കൊ​ല്ലം 6.45​ ​പി.​എം​:​ ​കാ​ലി​ക്ക​റ്റ് ​-​ആ​ല​പ്പി ആ​ഗ​സ്റ്റ്30​ ​ന് 2.30​ ​പി.​എം​:​ ​ട്രി​വാ​ൻ​ഡ്രം​-​ ​കാ​ലി​ക്ക​റ്റ് 6.45​ ​പി.​എം​ ​:​കൊ​ച്ചി​-​ ​തൃ​ശൂർ ആ​ഗ​സ്റ്റ് 31 2.30​ ​പി.​എം​:​ ​ട്രി​വാ​ൻ​ഡ്രം​ ​-​ ​കൊ​ല്ലം 6.45​ ​പി.​എം​:​ ​ആ​ല​പ്പി​ ​-​കൊ​ച്ചി സെ​പ്‌​തം​ബ​ർ​ 1 2.30​ ​പി.​എം​:​ ​തൃ​ശൂ​ർ​ ​-​ ​ആ​ല​പ്പി 6.45​ ​പി.​എം​:​ ​കാ​ലി​ക്ക​റ്റ് ​-​ ​കൊ​ല്ലം സെ​പ്‌​തം​ബ​ർ​ 2 2.30​ ​പി.​എം​:​ ​കൊ​ച്ചി​ ​-​കാ​ലി​ക്ക​റ്റ് 6.45​ ​പി.​എം​:​ ​തൃ​ശൂ​ർ​-​ ​ട്രി​വാ​ൻ​ഡ്രം സെ​പ്‌​തം​ബ​ർ​ 3 2.30​ ​പി.​എം​:​ ​ട്രി​വാ​ൻ​ഡ്രം​ ​-​ആ​ല​പ്പി 6.45​ ​പി.​എം​ ​:​ ​കൊ​ല്ലം​ ​-​കൊ​ച്ചി സെ​പ്‌​തം​ബ​ർ​ 4 2.30​ ​പി.​എം​ ​:​ ​ആ​ല​പ്പി​ ​-​കൊ​ല്ലം 6.45​ ​പി.​എം​:​ ​കാ​ലി​ക്ക​റ്റ് ​-​ ​തൃ​ശൂർ സെ​മി​ ​ഫൈ​നൽ സെ​പ്‌​തം​ബ​ർ​ 5 ഫൈ​നൽ സെ​പ്‌​തം​ബ​ർ​ 6

ആദിക്ക്, ജാനകി ചാമ്പ്യൻമാർ

തൃശൂർ: സംസ്ഥാന അണ്ടർ - 13 ചെസിൽ ആദിക്ക് തിയോഫെൻ ലെനിൻ (എറണാകുളം ) ഓപ്പൺവിഭാഗത്തിലും ജാനകി. എസ്.ഡി.(കൊല്ലം) പെൺകുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യൻമാരായി. ആരുഷ്.എ (പത്തനംതിട്ട )​ സൈറസ് എൽദോ (എറണാകുളം) എന്നിവർ ഓപ്പൺവിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അമേയ. എ.ആർ, സഹ്യ കൈലാസ് (തിരുവനന്തപുരം)​ പെൺകുട്ടികളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഗ്രാൻഡ്‌മാസ്‌റ്റർ പദവിയും ഈ കിരീട നേട്ടവും ഭാഗ്യമായി ഞാൻ കരുതുന്നു. കാരണം ഈ ടൂർണമെന്റിന് മുൻപ് എനിക്ക് ഒരു ജി.എം നോം പോലുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഗ്രാൻഡ്‌മാസ്‌റ്റർ ആയിരിക്കുന്നു.

ദിവ്യ ദേശ്‌മുഖ്

ചരിത്രത്തിലാദ്യമായി ഫിഡെ വനിതാ ചെസ് ലോക കിരീടം നേടിയ ഇന്ത്യൻ താരം ദിവ്യ ദേശ്‌മുഖിന് അഭിനന്ദനങ്ങൾ. വെറും 19 വയസിലാണ് ദിവ്യയുടെ ഈ ചരിത്ര നേട്ടം. റണ്ണറപ്പായ കൊനേരു ഹംപിക്കും അഭിനന്ദനങ്ങൾ. രണ്ട് പേരും രാജ്യത്തിന്റെ അഭിമാനമാണ്. യുവതലമുറയ്‌ക്ക് പ്രചോദനമാണ്.

പ്രസിഡന്റ് ദ്രൗപതി മുർമു,​

ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ഗംഭീര പ്രകടനമാണ് രണ്ട് ഇന്ത്യൻ താരങ്ങൾ ലോകത്തിന് മുന്നിൽ പുറത്തെടുത്തത്. ചാമ്പ്യനായ ദിവ്യ ദേശ്‌മുഖിന് അഭിനന്ദനങ്ങ. നിരവധിപ്പേർക്ക് ആത്‌മവിശ്വാസം നൽകുന്നു ദിവ്യയുടെ പ്രകടനം. ടൂർണമെന്റൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത കൊനേരു ഹംപിക്കും അഭിനന്ദനം.

പ്രധാന മന്ത്രി

നരേന്ദ്ര മോദി