പെൺകുട്ടികൾ വിവാഹത്തോട് നോ പറയുന്നതിന്റെ പ്രധാന കാരണങ്ങൾ: തുറന്നുപറഞ്ഞ് വീണാ നായർ 

Tuesday 29 July 2025 3:27 PM IST

പുതിയ തലമുറയിലെ പെൺകുട്ടികൾ വിവാഹത്തോട് നോ പറയുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ നായർ. വിവാഹം കഴിച്ച് പോകുന്നിടത്ത് സ്വാതന്ത്ര്യം ലഭിക്കുന്നില്ല, സ്വന്തം വ്യക്തിത്വം പാലിച്ചുപോകാൻ സാധിക്കുന്നില്ല, അടിമയായിട്ട് കിടക്കേണ്ട സാഹചര്യങ്ങൾ പലർക്കുമുണ്ടാകുന്നു. ഇതൊക്കെ കാരണമാണ് പുതിയ തലമുറയിലെ പെൺകുട്ടികൾ വിവാഹത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് വീണ നായർ പറയുന്നു. വിവാഹവും സ്ത്രീധനവും എന്ന വിഷയത്തിൽ കേരള കൗമുദി ഓൺലൈനിന്റെ 'വി ഫോക്കസ്' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

'അടുത്തിടെ ജീവനൊടുക്കി. വിപഞ്ചികയുടെ കേസിലും അതുല്യയുടെ കേസിലും മാദ്ധ്യമങ്ങളിലൂടെ നമ്മൾ ഒരുപാട് കാര്യങ്ങൾ കണ്ടു. എത്ര മോശമായിട്ടും എത്ര വികൃതമായിട്ടുമാണ് ഒരാൾ മറ്റൊരു വ്യക്തിയോട് പെരുമാറുന്നത്. നമ്മുടെ ശരീരത്തിൽ വേദനിപ്പിക്കുന്ന തരത്തിൽ സ്പർശിക്കാൻ ഈ ലോകത്ത് ആർക്കും അവകാശമില്ല. അത് ഭർത്താവിനും ഇല്ലെന്നാണ് അടിവരയിട്ട് പറയേണ്ടത്'- വീണ നായർ പറഞ്ഞു.