2025ലെ ബ്രഹ്മ സാഹിത്യപുരസ്കാരം കെ.ആർ. മീരയ്ക്ക്

Tuesday 29 July 2025 4:42 PM IST

ബംഗളൂരു: 2025ലെ ബ്രഹ്മ സാഹിത്യ പുരസ്കാരം കെ.ആർ. മീരയ്ക്ക്. ദക്ഷിണേന്ത്യൻ സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ എഴുത്തുകാരെയാണ് ഈ പുരസ്കാരത്തിന് അർഹരാക്കുന്നത്. രണ്ട് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ സമാപന ദിനമായ ഓഗസ്റ്റ് 10ന് ബംഗളൂരുവിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുക. ഓഗസ്റ്റ് എട്ട് മുതൽ പത്ത് വരെ നടക്കുന്ന സാഹിത്യോത്സവത്തിൽ സാഹിത്യത്തെയും എഴുത്തിനെയും കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും പങ്കുവച്ചുകൊണ്ട് കെ.ആർ. മീര പ്രഭാഷണം നടത്തും.