വേണു രാമനാട്ടുകര അനുസ്മരണം

Wednesday 30 July 2025 12:02 AM IST
വേണു രാമനാട്ടുകരയെ അനുസ്മരിച്ചു .

​രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല മുൻ പ്രവർത്തകസമിതി അംഗവും 'സർഗ' മാസിക എഡിറ്ററും പാറമ്മൽ എ.എൽ. പി.ബി ​സ്കൂൾ റിട്ട.അ​ദ്ധ്യാപകനും കവിയും സംഗീതജ്ഞനും സാമൂഹിക -സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ​ വേണു​ രാമനാട്ടുകരയുടെ ​ ഒന്നാം ചരമവാർഷികം ലൈബ്രറിയിൽ ആചരിച്ചു . വേണു രാമനാട്ടുകരയുടെ ഫോട്ടോ പി രാമൻ അനാച്ഛാദനം ചെയ്തു. ​ അനുസ്മരണ പ്രഭാഷണം നടത്തി. പി സുബ്രഹ്മണ്യൻ ​അദ്ധ്യക്ഷത വഹിച്ചു. ​ഡോ.ഗോപി പുതുക്കോട് , സി ബീന , കെ ശിവപ്രസാദ് ,പി .കെ വിനോദ് കുമാർ , മധു പാലാശ്ശേരി, സി വേണുഗോപാൽ ,കെ .വി സുധീർ ,എ അഭിലാഷ് , പി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.