വിതരണം ചെയ്തു
Wednesday 30 July 2025 12:46 AM IST
വണ്ടൂർ : കൃഷിഭവനിൽ സബ്‌സിഡി നിരക്കിൽ മഗ്നീഷ്യം സൾഫേറ്റ് വിതരണം ചെയ്തു. രോഗപ്രതിരോധത്തിനും കായ്‌ഫലം വർദ്ധിപ്പിക്കാനുമാണ് മഗ്നീഷ്യം സൾഫേറ്റ് ഉപയോഗിക്കുന്നത്. കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന വിതരണോദ്ഘാടനം നിർവഹിച്ചു. 165 കർഷകർക്കാണ് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. തെങ്ങ്, കമുക്, പച്ചക്കറികൾ തുടങ്ങിയ കൃഷികളിൽ മഞ്ഞളിപ്പ് രോഗം വരാതിരിക്കാനും, കായ് ഫലം വർദ്ധിപ്പിക്കാനുമാണ് മഗ്നീഷ്യം സൾഫേറ്റ് ഉപയോഗിക്കുന്നത്. ചടങ്ങിൽ കൃഷി ഓഫീസർ ടി. ഉമ്മർ കോയ, കർഷകരായ ഒറവുങ്ങൽ യൂസഫലി, പി. അബ്ദുൾ നാസർ, പി. മദനൻ തുടങ്ങിയവർ പങ്കെടുത്തു