വനിത വായന മത്സരം സംഘടിപ്പിച്ചു
Wednesday 30 July 2025 12:57 AM IST
പെരിന്തൽമണ്ണ: ജില്ലാ ലൈബ്രറി കൗൺസിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന വായന മത്സരത്തിന്റെ ഗ്രന്ഥശാല തലം മങ്കട പബ്ലിക് ലൈബ്രറിയിൽ നടന്നു. ലൈബ്രറി പ്രസിഡന്റ് സി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദാലി അധ്യക്ഷനായി. ഐ.വിദ്യ, എ. അഞ്ജു, ജാസ്മിൻ ഫിറോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പി ഗോപാലൻ, വിനോദ് മങ്കട, എം.കെ പ്രീത, ബി. സംഗീത, വാസുദേവൻ നെല്ലാംകോട്, സി ദിവ്യ, നജ്ന മച്ചിങ്ങൽ, കെ. ഷൈജി, പി. ജ്യോതി എന്നിവർ സംസാരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി.