ശിഹാബ് തങ്ങളുടെ ദർശനം ദേശീയ സെമിനാർ മലപ്പുറത്ത്

Wednesday 30 July 2025 12:01 AM IST
d

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനാറാം ഓർമ്മദിനമായ ആഗസ്റ്റ് ഒന്നിന് മലപ്പുറത്ത് ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം 'ശിഹാബ് തങ്ങളുടെ ദർശനം' ദേശീയ സെമിനാർ സംഘടിപ്പിക്കും. ടൗൺഹാളിൽ ഉച്ചയ്ക്ക് 2.30ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുഖ്യാതിഥിയാവും. പ്രൊഫ.ഖാദർ മൊയ്തീൻ മുഖ്യപ്രഭാഷണവും പി.കെ.കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണവും നിർവഹിക്കും. വാർത്താസമ്മേളനത്തിൽ മുനവ്വറലി ശിഹാബ് തങ്ങൾ,​ എ.കെ.സൈനുദ്ദീൻ, അബ്ദുള്ള വാവൂർ, എ.എം.അബൂബക്കർ, കെ.ടി.അമാനുള്ള, എം.മുഹമ്മദ് സലീം പങ്കെടുത്തു