ബയോ ഡൈവേഴ്സിറ്റി ക്ലബുകൾ രൂപീകരിച്ചു
Wednesday 30 July 2025 12:08 AM IST
ചേളന്നൂർ: വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്ന പ്രവർത്തനം നടപ്പാക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പ്രകൃതി സംരക്ഷണ പരിപാടികൾ കേവലം ഒരു ദിവസം കൊണ്ട് അവസാനിക്കുന്നത്. അതൊരു ജീവിതചര്യയാവണം. ചേളന്നൂർ ഗ്രാമപഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ബയോ ഡൈവേഴ്സിറ്റി ക്ലബുകൾ രൂപീകരിച്ചതിന്റെ സമ്പൂർണ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ അദ്ധ്യക്ഷത വഹിച്ചു. ബയോ ഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഡോ.കെ.പി മഞ്ജു, പഞ്ചായത്തംഗം എൻ.രമേശൻ, പഞ്ചായത്ത് കൺവീനർ ശശികുമാർ ചേളന്നൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.സുരേഷ്കുമാർ, പി.കെ.കവിത തുടങ്ങിയവർ പ്രസംഗിച്ചു.