കന്യാസ്ത്രീ അറസ്റ്റ്: സഭകൾ സമരത്തിൽ

Tuesday 29 July 2025 7:10 PM IST

കൊച്ചി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിനെതിരെ ക്രൈസ്‌തവസഭകളുംസംഘടനകളും പ്രത്യക്ഷ സമരം ആരംഭിച്ചു. സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് ആഗസ്റ്റ് മൂന്നിന് വിവിധ കേന്ദ്രങ്ങളിൽ ' മതസ്വാതന്ത്ര്യ കൂട്ടായ്മ' സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ്,​ കേരള റീജണൽ ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്,​ ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ എന്നിവർ അറിയിച്ചു.

ഇടവകകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അറിയിച്ചു.