സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം ഉദ്ഘാടനം
Wednesday 30 July 2025 12:13 AM IST
ബേപ്പൂർ: സ്ത്രീ മുന്നേറ്റത്തിൽ കേരളം മുൻപന്തിയിലാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള സ്റ്റേറ്റ് കൺസ്ട്രഷൻ കോർപ്പറേഷൻ സി.എസ്,ആർ ഫണ്ടുപയോഗിച്ച് ബേപ്പൂർ ഗവ.ഫിഷറീസ് സ്‌കൂളിൽ നിർമ്മിച്ച 'ഇടം' സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രം ഉദ്ഘാടനവും ഫ്യൂച്ചർ പദ്ധതിയുടെ ഭാഗമായി 100 സൈക്കിളുകളുടെ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യവിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മികച്ച പരിഗണനയാണ് സർക്കാർ നൽകുന്നത്. ബേപ്പൂർ മണ്ഡലത്തിലെ എട്ട് സ്‌കൂളുകളിൽ 'ഇടം' ഒരുക്കിയെന്നും പറഞ്ഞു. കോർപ്പറേഷൻ നഗരാസൂത്രണ ചെയർപേഴ്സൺ കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.എ.കെ അബ്ദുൽ ഹക്കീം, വാർഡ് കൗൺസിലർ എം.ഗിരിജ, വിജിത്ത് രാജഗോപാലൻ, ജമാൽ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.