'ട്വിൻ ടോൺസ്' ജുഗൽബന്ദി
Tuesday 29 July 2025 7:42 PM IST
തൃപ്പൂണിത്തുറ: ശ്രീ പൂർണത്രയീശ സംഗീത സഭയുടെ സുവർണ ജൂബിലിയുടെ ഭാഗമായി നെയ്യാറ്റിൻകര വാസദേവൻ ഫൗണ്ടേഷൻ 'മണിരംഗും' കല്യാണി മ്യൂസിക് ട്രസ്റ്റും സംയുക്തമായി 'ട്വിൻ ടോൺസ്' എന്ന ജുഗൽബന്ദി പരിപാടി നടത്തുന്നു. ആഗസ്റ്റ് 2ന് വൈകിട്ട് 4 ന് തൃപ്പൂണിത്തുറ അഭിഷേകം കൺവെൻഷൻ സെന്ററിൽ നടക്കും. പ്രശസ്ത ബാംസുരി വിദ്വാൻ പണ്ഡിറ്റ് റോണു മജൂംദാറും വയലിൻ വിദ്വാൻ ഡോ. മൈസൂർ മഞ്ജുനാഥും ചേർന്നാണ് ജുഗൽബന്ദി അവതരിപ്പിക്കുന്നത്.
അവതരണത്തിന് മന്നോടിയായി മൈസൂർ മഞ്ജുനാഥുമായും റോണു മജൂംദാറുമായും കെ. പ്രദീപ് നടത്തുന്ന 'ടിംബർ ടോക്‌സ്' എന്ന ചർച്ചയും ഉണ്ടായിരിക്കും.