പോർച്ചിൽ കാർ കത്തിയമർന്നു

Tuesday 29 July 2025 8:04 PM IST

പള്ളുരുത്തി: കാർ പോർച്ചിൽ നിറുത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. പള്ളുരുത്തി നാല്പതടി റോഡിൽ പനക്കൽ വീട്ടിൽ ആന്റണിയുടെ കാറാണ് കത്തി നശിച്ചത്. കാർ ഓടിയെത്തിയതിനു ശേഷം കാർ പോർച്ചിൽ നിറുത്തി വീടിനുള്ളിലേക്ക് കയറിയ ഉടനെയാണ് തീപിടിത്തം. കാറും കാർ പോർച്ചും പൂർണമായും കത്തിനശിച്ചു. വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന ഇൻവെർട്ട റും ബാറ്ററിയും നശിച്ചിട്ടുണ്ട്. സമീപം വഴിയരികിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ കേബിളുകളും നശിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.