മുച്ചക്ര വാഹന വിതരണം
Tuesday 29 July 2025 8:21 PM IST
കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹന വിതരണം നടത്തി. ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വിജയശിവൻ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു. നിലവിൽ 4 ഗുണഭോക്താക്കളുടെ ഉപകരണ വിതരണമാണ് നടക്കുന്നത്. വാർഡ് കൗൺസിലർമാരായ ഷാമോൾ, ജിഷ, ടി. എസ് സാറ , ലില്ലി സണ്ണി, ജിജി ഷാനവാസ്, അംബിക രാജേന്ദ്രൻ, ഐ. സി. ഡി. എസ് സൂപ്പർവൈസർ ചിഞ്ചു.ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു.