വൈദ്യുതി വികസന സെമിനാർ

Wednesday 30 July 2025 12:02 AM IST
വൈദ്യുതി വികസന സെമിനാര്‍ ​ ​ ഉദ്ഘാടനം ചെയ്തു.

ഫറോക്ക്: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വൈദ്യുതി വികസന സെമിനാർ പൊതുമരാമത്ത്- ടൂറിസം മന്ത്രിപി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. രജനി.പി. നായർ, രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ വി. എം. പുഷ്പ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, വടകര ഏരിയ പ്രസിഡന്റ് എ.ഇ വിജയകുമാർ, മുൻ ജനറൽ സെക്രട്ടറി എം. ജി.സുരേഷ്‌കുമാർ , വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ പ്രമോദ്, ബോസ് ജേക്കബ്, അരുൺ കുമാർ, ടി. കെ. സിദ്ദീഖ്, ഹരിദാസൻ പാലയിൽ, വിനോദ് കുമാർ കിഴക്കേ തൊടി തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.