'നിർമിത ബുദ്ധിക്ക് ഉള്ളത് കലാസൃഷ്ടികളുടെ അനുകരണങ്ങളെ സൃഷ്ടിക്കുന്നതിനുള്ള കഴിവ് '
Wednesday 30 July 2025 1:28 AM IST
മൂവാറ്രുപുഴ: നിലവിലുള്ളതിനെ അനുകരിച്ച് സാഹിത്യ സൃഷ്ടികളെ സൃഷ്ടിക്കുന്നതിനാണ് നിർമിതബുദ്ധിക്ക് ശേഷിയുള്ളതെന്നും മറിച്ചൊരു സർഗാത്മക നവസൃഷ്ടി സാദ്ധ്യമല്ലെന്നും സാഹിത്യകാരൻ എൻ.എസ് മാധവൻ പറഞ്ഞു. മൂവാറ്റുപുഴ നിർമല കോളേജിൽ 33-ാമത് മോൺ. തോമസ് നെടുംകല്ലേൽ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോതമംഗലം രൂപതാ വികാരി ജനറൽ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, കോളേജ് ബർസാർ ഫാ. പോൾ, കൺവീനർ ഡോ. പി.ബി സനീഷ്, കോ ഓർഡിനേറ്റർമാരായ ഡോ. ശോഭിത ജോയ, ജാസ്മിൻ മേരി പി.ജെ എന്നിവർ പങ്കെടുത്തു.