തൈ വിതരണം
Wednesday 30 July 2025 1:08 AM IST
നെന്മാറ: സൗഹൃദ ദിനത്തോടനുബന്ധിച്ച് നെന്മാറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് 'ചങ്ങാതിക്കൊരു തൈ' വിതരണം ചെയ്തു. നാട്ടുമാവ്, പേര, ആഞ്ഞിലി, നാരകം, ഉങ്ങ്, പേര തുടങ്ങിയ 86 തൈകൾ പരസ്പരം കൈമാറി. സ്‌കൂളിലെ മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികളും ഇത്തരത്തിൽ ചങ്ങാതിക്കൊരു തൈ വിതരണം നടത്താനും തീരുമാനിച്ചു. പരിപാടിയിൽ പ്രധാനാദ്ധ്യാപിക ശ്രീലത, പ്രകൃതി ക്ലബ്ബ് കോഓർഡിനേറ്റർ സജിത, ഹരിതകേരളം റിസോഴ്സ് പേഴ്സൺ എസ്.പി.പ്രേംദാസ്, ഹൈസ്‌ക്കൂൾ അദ്ധ്യാപകർ, അധ്യാപക പരിശീലനം നേടുന്നവർ തുടങ്ങിയവർ പങ്കെടുത്തു.