കട്ടിൽ വിതരണം
Wednesday 30 July 2025 1:09 AM IST
കൊടുവായൂർ: പഞ്ചായത്ത് പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കുകളും വയോജനങ്ങൾക്ക് കട്ടിലുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ സുകുമാരൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ശാന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ.ശബരീശൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.മഞ്ജു, വാർഡ് അംഗങ്ങളായ കെ.രാജൻ, കെ.കുമാരി, പി.ആർ.സുനിൽ, കെ.പ്രജിഷ, സി.പി.സംഗീത, ഇന്ദിര രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് വി.ശ്രീലേഖ എന്നിവർ പങ്കെടുത്തു.