തൊഴിൽ മേള

Wednesday 30 July 2025 1:10 AM IST
job

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് രണ്ടിന് രാവിലെ 10ന് ജോബ് ഡ്രൈവ് നടക്കും. പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, ആർട്സ് ആൻഡ് ക്രാഫ്റ്റ്, പ്രീപ്രൈമറി ടീച്ചർമാർ, ജൂനിയർ അസോസിയേറ്റ്, ജൂനിയർ പ്രോസസ് അസോസിയേറ്റ് തസ്തികകളിലേക്കാണ് നിയമനം. പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ജോബ്‌ഡ്രൈവിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ടി.ജി.ടി/പി.ജി.ടി, ബി.എഡ്, ടി.ടി.സി/എൻ.ടി.ടി.സി യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ: 04912505435, 04912505204.