വെളിച്ചെണ്ണ വില; പുതിയ ടെൻഡർ വിളിക്കാൻ സപ്ലൈകോ

Wednesday 30 July 2025 12:16 AM IST

കൊച്ചി: വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിന് നി​ലവി​ലെ ടെൻഡർ റദ്ദാക്കി സപ്ലൈകോ പുതിയ ടെൻഡർ വിളിക്കും. കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദകർക്കും ടെൻഡറിൽ പങ്കെടുക്കാൻ ഇതോടെ അവസരം ലഭിക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഉത്പാദകരുടെ യോഗത്തിൽ ടെൻഡറിൽ പങ്കെടുക്കാൻ ഇവർ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അന്യസംസ്ഥാന സപ്ളയർമാരാണ് സപ്‌ളൈകോയ്ക്ക് പ്രധാനമായും വെളി​ച്ചെണ്ണയും നൽകുന്നത്.

സപ്ളൈകോയ്ക്ക് കുറഞ്ഞ നി​രക്കി​ൽ വെളി​ച്ചെണ്ണ നൽകാൻ തയ്യാറാണെന്നും പണം വേഗം ലഭ്യമാക്കണമെന്നും ഉത്പാദകർ യോഗത്തി​ൽ ആവശ്യപ്പെട്ടപ്പോൾ 15 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് ഉറപ്പുനൽകിയെന്ന്​ ഭക്ഷ്യ, സി​വി​ൽ സപ്ളൈസ് മന്ത്രി ജി.ആർ. അനിൽ കേരളകൗമുദിയോട് പറഞ്ഞു. എട്ട് പ്രമുഖ കമ്പനി​കളടക്കം സ്വകാര്യ, സഹകരണ മേഖലകളി​ലെ അൻപതിലധികം ഉത്പാദകർ യോഗത്തിൽ പങ്കെടുത്തു.

സപ്ളൈകോയുടെ സബ്സിഡി കൂടി ലഭിക്കുമ്പോൾ ഓണക്കാലത്ത് സാധാരണക്കാരന് ഏറെ ആശ്വാസമാകും. വി​ല കുറച്ച് നൽകി​യാൽ സ്വകാര്യ കമ്പനി​കളുടെ വെളി​ച്ചെണ്ണ അവരുടെ ബ്രാൻഡി​​ൽ വിൽക്കാൻ സപ്ളൈകോ തയ്യാറാണെന്നും മന്ത്രി​ പറഞ്ഞു.

കേരളത്തി​ലെ തേങ്ങ തമി​ഴ്നാട്ടി​ലെത്തി​ച്ച് കൊപ്രയും വെളി​ച്ചെണ്ണയുമായി​ തി​രി​ച്ചെത്തി​ക്കുന്നത് അവസാനി​ക്കണം. കേരഫെഡ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കർഷകരി​ൽ നി​ന്ന് തേങ്ങ നേരി​ട്ട് വാങ്ങി​ വെളി​ച്ചെണ്ണയാക്കിയാൽ കർഷകർക്കും ഉപകാരമാകും. ഇപ്പോഴത്തെ പ്രതി​സന്ധി​യുടെ പേരി​ൽ നാളി​കേര, വെളി​ച്ചെണ്ണ ഇറക്കുമതി നടത്താനാകില്ല. കൊപ്രയ്ക്ക് കി​ലോ 240 രൂപയുള്ളപ്പോൾ വെളി​ച്ചെണ്ണയ്ക്ക് കൊള്ളവി​ല ഈടാക്കുന്നത് ശരി​യല്ല. വി​ലക്കയറ്റത്തി​ന്റെ മറവി​ൽ മായം ചേർത്ത എണ്ണ ഇറക്കി​യാൽ കർശന നടപടി​യുണ്ടാകുമെന്നും മന്ത്രി​ ജി​.ആർ.അനി​ൽ പറഞ്ഞു.

​വി​ല​ ​കു​റ​ച്ചാ​ൽ​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ളു​ടെ​ ​ബ്രാ​ൻ​ഡു​ക​ൾ​ ​ സ​പ്ളൈ​കോ​യി​ലൂ​ടെ​ ​വി​ൽ​ക്കാം ​ഉ​ത്പാ​ദ​ക​ർ​ക്ക് 15​ ​ദി​വ​സ​ത്തി​ന​കം​ ​പ​ണം​ ​ല​ഭ്യ​മാ​ക്കും ​കേ​ര​ഫെ​ഡ് ​ഉ​ൾ​പ്പെ​ടെ​ ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​തേ​ങ്ങ​ ​നേ​രി​ട്ട് ​ വാ​ങ്ങ​ണം