പ്രവാസികൾക്ക് വോട്ടു ചേർക്കാം

Wednesday 30 July 2025 12:34 AM IST

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചേർക്കാം. ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേർക്കുന്നതിന്റെ മാർഗനിർദേശങ്ങൾ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനത്തിലെ നിയോജകമണ്ഡലത്തിലെ / വാർഡിലെ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ) അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവി​ടങ്ങളിൽ അതത് സെക്രട്ടറിമാരും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.