അനുമോദനവും കരിയർ ക്ലാസും
Wednesday 30 July 2025 12:38 AM IST
കൊടുമൺ : ജില്ലാ ഹയർ സെക്കൻഡറി ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (ഇക്കോ പി ടി എ) നേതൃത്വത്തിൽ ശനിയാഴ്ച ഒമ്പതിന് കാരംവേലി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനവും കരിയർ ക്ലാസും നടക്കും. ഹയർസെക്കൻഡറി പരീക്ഷയിൽ ഒന്നും രണ്ടും വർഷ സാമ്പത്തിക ശാസ്ത്ര പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുട്ടികളെയാണ് അനുമോദിക്കുക. വേഗവര കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. എറണാകുളം മഹാരാജാസ് കോളേജിലെ പ്രൊഫസർ ബി.പ്രദീപ്കുമാർ ക്ലാസ് നയിക്കും. ഹയർസെക്കൻഡറി ചെങ്ങന്നൂർ റീജിയണൽ കോ ഓർഡിനേറ്റർ കെ.സുധ മുഖ്യാതിഥിയാകും