പതിനഞ്ച് നോമ്പ് ആചരണം
Wednesday 30 July 2025 12:42 AM IST
അടൂർ : മർത്തമറിയം തീർത്ഥാടന കേന്ദ്രമായ അടൂർ - കരുവാറ്റ സെന്റ് മേരിസ് ഓർത്തഡോക്സ് ദൈവാലയത്തിൽ ദൈവമാതാവിന്റെ വാങ്ങിപ്പിനോട് അനുബന്ധിച്ചുള്ള പതിനഞ്ച് നോമ്പും, ശൂനോയോ പെരുന്നാളും ഓഗസ്റ്റ് 1 മുതൽ 15 വരെ നടക്കും. എല്ലാദിവസവും രാവിലെ 6.30ന് പ്രഭാത നമസ്കാരവും 7ന് കുർബാനയും വൈകിട്ട് 6ന് സന്ധ്യാ പ്രാർത്ഥനയും ഉണ്ടാകും. പതിനഞ്ച് നോമ്പിന്റെ ഭാഗമായി മർത്തമറിയം സ്ത്രിസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ രോഗീകളെ വികാരി ഫാ.ഷിജു ബേബിയുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ സന്ദർശിച്ച് പ്രാർത്ഥിക്കും.