കാട്ടാന ശല്യം രൂക്ഷം
Wednesday 30 July 2025 12:45 AM IST
കോന്നി : പയ്യനാമൺ താവളപ്പാറയിൽ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനകൾ മുളയ്ക്കൽ ഇല്ലത്ത് ജ്യോതിഷ് കുമാറിന്റെ വീടിന്റെ മതിൽ തകർത്ത് അകത്തുകടന്ന് വാഴ, കമുക് ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു.
ഒരു വർഷം മുൻപ് ഇവിടെ വീടിനോട് ചേർന്ന ഷെഡ് ആന തകർത്തിരുന്നു. മുളക്കൽ ഇല്ലത്ത് ശ്രീകുമാർ, പുത്തൻവീട്ടിൽ ജോർജ്, ശങ്കരമംഗലത്ത് സണ്ണി എന്നിവരുടെ കൃഷികളും കാട്ടാനകൾ നശിപ്പിച്ചു. വനാതിർത്തിയിലെ കിടങ്ങുകൾ ആഴംകൂട്ടി പുനസ്ഥാപിക്കുകയും സോളാർ വേലികൾ ഇല്ലാത്ത സ്ഥലങ്ങളിൽ വേലികൾ സ്ഥാപിച്ചും ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.