വനം ജീവനക്കാരന്റെ സാന്നിദ്ധ്യത്തിൽ മലമ്പാമ്പിനെ ചുറ്റി റീൽസെടുത്ത് യുവാവ്

Wednesday 30 July 2025 12:55 AM IST

തൃശൂർ: വനം വകുപ്പ് റെസ്‌ക്യൂവറുടെ സാന്നിദ്ധ്യത്തിൽ മലമ്പാമ്പിനെ പിടിച്ച് ദേഹത്ത് ചുറ്റി റീൽസാക്കി യുവാവ്. കഴിഞ്ഞ ദിവസം രാത്രി തൃശൂർ ആളൂർ താണിപ്പാടത്താണ് സംഭവം. ആളൂർ സ്വദേശി സജീവനാണ് പാമ്പിനെ പിടിച്ച് ദേഹത്ത് ചുറ്റി റീൽസെടുത്തത്. ജനവാസ മേഖലയിലെ കനാലിൽ പാമ്പിനെ കണ്ട നാട്ടുകാർ വനം വകുപ്പിൽ വിവരമറിയിച്ചെങ്കിലും പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്നാണ് പ്രദേശവാസി കൂടിയായ സജീവൻ ഇറങ്ങി പാമ്പിനെ പിടിച്ചത്. പിന്നീട് ദേഹത്ത് ചുറ്റി റീൽസെടുക്കുകയായിരുന്നു. പാമ്പിനെ വനംവകുപ്പ് ജീവനക്കാർ കാട്ടിൽ തുറന്നുവിട്ടു.