രാജ്യം ഭരിക്കുന്നത് നരേന്ദ്ര ഭീതി: മന്ത്രി റിയാസ്
Wednesday 30 July 2025 12:33 AM IST
കണ്ണൂർ: ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര 'ഭീതി'യാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാജ്യത്തിൽ ഭീതിയുണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവത്തിൽ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്നും മന്ത്രി കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ആ പ്രതികരണം ഞെട്ടിക്കുന്നതാണ്. കന്യാസ്ത്രികളെ ജയിലിൽ അടച്ചപ്പോൾ ശരിക്കും ജയിലിലായത് ഇന്ത്യയുടെ ഭരണഘടനയാണ്..കേരളത്തിലെ ബി.ജെ.പിക്ക് അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.