പുനരധിവാസത്തിന് താമസം ഉണ്ടാകില്ല: കളക്ടർ

Wednesday 30 July 2025 1:38 AM IST

കൽപ്പറ്റ: പുനരധിവാസത്തിന് കാലതാമസമുണ്ടാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു. മാതൃകാവീടിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. കാലാവസ്ഥ പ്രതികൂലമല്ലാത്തതിനാൽ പെയിന്റിംഗ് പൂർത്തിയാക്കിയിട്ടില്ല. ഭൂമി സംബന്ധമായി ചില കേസുകളുണ്ടായി. അത് നിർമ്മാണം തുടങ്ങാൻ താമസം നേരിട്ടു. മുഖ്യമന്ത്രിയുടെയും ക്യാബിനറ്റിന്റെയും തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ട്.

താത്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടക വീടുകളിൽ പോയവർക്ക് മാസ വാടകയും വീട്ട് ചെലവിനുമായി 6000 രൂപ വീതം കൊടുക്കാൻ കഴിഞ്ഞു. ദുരന്ത ബാധിതർക്കുള്ള 410 വീടുകൾ ഡിസംബർ 31 നുള്ളിൽ തീർക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്നും കളക്ടർ പറഞ്ഞു.