യു.ജി.സി,ഡി.എ കുടിശിക അധ്യാപക സംഘടനകളുമായി ചർച്ച ഇന്ന്

Wednesday 30 July 2025 12:42 AM IST

തിരുവനന്തപുരം:യു.ജി.സി ഡി.എ കുടിശികയിൽ അധ്യാപക സംഘടനകളുമായി ചർച്ചയ്ക്ക് സർക്കാർ.പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ യു.ജി.സി ശമ്പള പരിഷ്കരണ കുടിശ്ശികയും ഡി.എ കുടിശ്ശികയും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ സർക്കാർ കെ.പി.സി.ടി.എ ഭാരവാഹികളുമായി ചർച്ച നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാ കോളേജ് അധ്യാപക സംഘടനകളെയും ചർച്ച് ക്ഷണിച്ചിരുക്കുന്നത്.2016 മുതൽ 2019 മാർച്ച് വരെയുള്ള യു.ജി.സി ശമ്പള പരിഷ്കരണ കുടിശ്ശികയാണ് ലഭിക്കാനുള്ളത്.ഇതിനുപുറമേ 2021 മുതലുള്ള ഡി.എ കുടിശികകളും അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി.സി.ടി.എ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.മറ്റു പല സംസ്ഥാന സർക്കാരുകളും സമയബന്ധിതമായി പ്രൊപ്പോസൽ നൽകി കേന്ദ്രവും സംസ്ഥാനവും 50:50എന്ന നിലയിൽ യു.ജി.സി ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ അനുവദിച്ച തീയതികളിൽ ശരിയായ രീതിയിൽ പ്രൊപ്പോസൽ സമർപ്പിക്കാതെ സംസ്ഥാന സർക്കാർ യു.ജി.സി ശമ്പള പരിഷ്കരണ കുടിശ്ശിക നൽകാതിരിക്കുകയാണ്.

എ​സ്.​എ​ൻ.​യൂ​ണി.​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ത​ഴ​യു​ന്ന​ത് ​അ​വ​സാ​നി​പ്പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ത്തി​ലെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​കി​ട്ടു​ന്ന​തി​ന് ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​മ​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടേ​തി​ന് ​സ​മാ​ന​മാ​യ​ ​പ​രി​ഗ​ണ​ന​യും​ ​വെ​യ്റ്റേ​ജും​ ​ന​ൽ​കു​ന്ന​തി​ന് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഇ​ട​പെ​ട​ണ​മെ​ന്ന് ​എ.​ബി.​വി.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഈ.​യു.​ഈ​ശ്വ​ര​ ​പ്ര​സാ​ദ് ​ആ​വ​ശ്യ​പ്പെ​ട്ടു.​യു.​ജി.​സി​ ​റെ​ഗു​ലേ​ഷ​ൻ​സ് 2020​ന്റെ​ ​റെ​ഗു​ലേ​ഷ​ൻ​ 22​ ​പ്ര​കാ​രം​ ​റെ​ഗു​ല​ർ​ ​മോ​ഡി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ ​ഡി​ഗ്രി​യും​ ​ഓ​പ്പ​ൺ​ ​&​ ​ഡി​സ്റ്റ​ൻ​സ് ​മോ​ഡി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ ​ഡി​ഗ്രി​യും​ ​തു​ല്യ​മാ​ണെ​ന്നി​രി​ക്കെ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്നും​ ​പി.​ജി​ ​പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്കും​ ​മ​റ്റു​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​പി.​ജി.​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ​ല​ഭി​ക്കു​ന്ന​ ​അ​തേ​ ​വെ​യി​റ്റേ​ജ് ​ന​ൽ​കു​ന്ന​തി​ന് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പ്ര​ത്യേ​ക​ ​ഉ​ത്ത​ര​വ് ​പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

4​ ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​കൾ 2026​ൽ​ ​ഇ​ന്ത്യ​യി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി​:​ ​മൂ​ന്ന് ​ഓ​സ്‌​ട്രേ​ലി​യ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും​ ​ഒ​രു​ ​യു.​കെ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും​ ​ഇ​ന്ത്യ​യി​ൽ​ ​ക്യാ​മ്പ​സ് ​തു​ട​ങ്ങാ​ൻ​ ​യു.​ജി.​സി​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യം​ ​ന​ട​പ്പാ​ക്കി​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ഴാ​ണ് ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.​ ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​ഇ​ന്ത്യ​യി​ലും​ ​ഇ​ന്ത്യ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​വി​ദേ​ശ​ത്തും​ ​ക്യാ​മ്പ​സു​ക​ൾ​ ​തു​ട​ങ്ങാ​മെ​ന്ന് ​യു.​ജി.​സി​ ​ന​യ​ത്തി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.ആ​സ്‌​ട്രേ​ലി​യ​യി​ലെ​ ​വേ​സ്റ്റേ​ൺ​ ​സി​ഡ്‌​നി​ ​യൂ​ണി​വേ​ഴ്‌​സി​റ്റി,​ ​വി​ക്‌​റ്റോ​റി​യ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി,​ ​ലാ​ ​ട്രോ​ബ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​എ​ന്നി​വ​യും​ ​യു.​കെ​യി​ലെ​ ​ബ്രി​സ്‌​റ്റോ​ൾ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​ണ് 2026​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ ​ആ​രം​ഭി​ക്കു​ക​യെ​ന്ന് ​യു.​ജി.​സി​ ​അ​റി​യി​ച്ചു.വെ​സ്റ്റേ​ൺ​ ​സി​ഡ്‌​നി​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ഗ്രേ​റ്റ​ർ​ ​നോ​യി​ഡ​യി​ലും​ ​വി​ക്‌​റ്റോ​റി​യ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​നോ​യി​ഡ​യി​ലും​ ​ലാ​ ​ട്രോ​ബ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ബെം​ഗ​ളൂ​രു​വി​ലും​ ​ബ്രി​സ്‌​റ്റോ​ൾ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​മും​ബൈ​യി​ലു​മാ​ണ് ​ക്യാ​മ്പ​സ് ​സ്ഥാ​പി​ക്കു​ക.

നീ​റ്റ് ​പി.​ജി​ ​പ​രീ​ക്ഷാ​കേ​ന്ദ്രം: വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ശ​ങ്ക

ന്യൂ​ഡ​ൽ​ഹി​:​ ​ആ​ഗ​സ്റ്റ് 3​ന് ​ന​ട​ക്കു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​പി.​ജി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ ​(​നീ​റ്റ് ​പി.​ജി​)​ ​സം​ബ​ന്ധി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ശ​ങ്ക.​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​സ്വ​ന്തം​ ​നാ​ട്ടി​ൽ​നി​ന്ന് ​വ​ള​രെ​ ​അ​ക​ലെ​യാ​ണ് ​പ​രീ​ക്ഷാ​ ​കേ​ന്ദ്രം​ ​അ​നു​വ​ദി​ച്ച​ത്.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ഒ​ട്ടേ​റെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്രം.

ദൂ​രെ​സ്ഥ​ല​ത്തു​ള്ള​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​മെ​ന്നും​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ട​പെ​ട​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഇ​ന്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​-​ജൂ​നി​യ​ർ​ ​ഡോ​ക്ടേ​ഴ്‌​സ് ​നെ​റ്റ് ​വ​ർ​ക്ക് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​ജെ.​പി.​ന​ദ്ദ​യ്ക്ക് ​ക​ത്തു​ ​ന​ൽ​കി.

ജൂ​ൺ​ 15​ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​പ​രീ​ക്ഷ​യാ​ണ് ​ആ​ഗ​സ്റ്റ് 3​ലേ​ക്ക് ​മാ​റ്റി​യ​ത്.​ ​ര​ണ്ട് ​ഷി​ഫ്റ്റി​ൽ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​രീ​ക്ഷ​ ​ഒ​റ്റ​ ​ഷി​ഫ്റ്റി​ൽ​ ​ന​ട​ത്ത​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​കൂ​ടു​ത​ൽ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ന​ട​ത്താ​നാ​ണ് ​നീ​ട്ടി​വ​ച്ച​ത്.​ ​ഒ​റ്റ​ ​ഷി​ഫ്റ്റി​ൽ​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​മ്പോ​ൾ​ 900​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ് ​അ​ധി​ക​മാ​യി​ ​വേ​ണ്ടി​വ​രു​ന്ന​ത്.