കഴിഞ്ഞ വർഷം മിൽമയുടെ ലാഭം 38 കോടി

Wednesday 30 July 2025 12:50 AM IST

കൊല്ലം: കഴിഞ്ഞവർഷം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ യൂണിറ്റുകളിൽ നിന്ന് മാത്രം 38 കോടി രൂപയുടെ ലാഭം മിൽമയ്ക്കുണ്ടായതായി മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കടപ്പാക്കട സ്പോർട്സ് ക്ലബിൽ മൂന്ന് ദിവസമായി നടന്നുവരുന്ന കാർഷിക പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കിസാൻ സഭ ജില്ലാ സെക്രട്ടറി അഡ്വ. ലെനു ജമാൽ അദ്ധ്യക്ഷനായി. സംസ്ഥാന എക്സി. കമ്മിറ്റി അംഗം എസ്.അജയഘോഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം എൻ.നളിനാക്ഷൻ, ജില്ലാ ഭാരവാഹികളായ കെ.ജി.രാധാകൃഷ്ണപിള്ള, ജി.രാജേന്ദ്രൻ, കെ.സോമരാജൻ, ജനയുഗം പ്രസ് മാനേജർ എസ്.മോഹനചന്ദ്രൻ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസർ ഡോ. ടി.ഷൈൻകുമാർ എന്നിവർ പങ്കെടുത്തു. മേളയിൽ പങ്കെടുത്ത സ്റ്റാളുകൾക്ക് മന്ത്രി ഉപഹാരം നൽകി.