എസ്.എഫ്.ഐ കളക്ടറേറ്റ് മാർച്ച്
Wednesday 30 July 2025 12:52 AM IST
കൊല്ലം: മുഖ്യമന്ത്രിക്ക് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കേരള സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുക എന്നിവ ഉൾപ്പെടെ 60 ഇന അവകാശങ്ങളാണ് പത്രികയിലുള്ളത്. മാർച്ചിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അഖിലേന്ത്യ കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. ആദർശ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കാർത്തിക് ആനന്ദ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. സുമി, നജീബ് നവാബ്, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. കാർത്തിക്, വൈസ് പ്രസിഡന്റ് ഇബിനു ആരിഫ്, ആരോമൽ, ആസിഫ് എന്നിവർ സംസാരിച്ചു.